Friday, January 28, 2011

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ??????

അവന്‍ : പ്രിയേ.........   എനിക്ക് പുതിയ ജോലി കിട്ടി !!!!!!!    നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി........   പറയൂ പ്രിയേ....   ആദ്യ ശമ്പളം കിട്ടുമ്പോള്‍ നിനക്കെന്താണ് വേണ്ടത്?
അവള്‍ : ഓഫീസിന്റെ  ഡയറക്ടര്‍ സര്‍ ആണോ മാഡം ആണോ?
അവന്‍ : അതെന്താ അങ്ങനെ ചോദിച്ചത്?
അവള്‍ : സര്‍ ആണെങ്കില്‍ ജോയിന്‍ ചെയ്‌താല്‍ മതി...
അവന്‍ : അതെന്താ? നിനക്ക് എന്നെ വിശ്വാസമില്ലാത്തത്‌ പോലെ......?
അവള്‍ : എന്‍റെ കുട്ടനെ എനിക്ക് വിശ്വാസം ഇല്ലെന്നോ? ഞാന്‍ അങ്ങനെ പറയുമോ ......   പെണ്ണുങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നത്  അന്തസ്സ് കുറവായിട്ടു മറ്റുള്ളവര്‍ക്ക് തോന്നിയാലോ എന്ന് വിചാരിച്ചു പറഞ്ഞതാ.......
അവന്‍ : അങ്ങനെയൊക്കെ നോക്കിയാല്‍ ഏതെങ്കിലും മള്‍ടി നാഷണല്‍  കമ്പനി യില്‍ വര്‍ക്ക്‌ ചെയ്യാന്‍ പറ്റുമോ?
അവള്‍ : എങ്കില്‍ ശരി...   പക്ഷെ വലിയ അടുപ്പമൊന്നും കാണിക്കാന്‍ നിക്കണ്ട....... ഒരുപാട് ആത്മാര്‍ഥത കാണിക്കുന്നവന് അവസാനം " പണി " കിട്ടിയ ചരിത്രമേ ഉള്ളു........ അത് മറക്കണ്ട.......
അവന്‍ : നോക്കു പ്രിയേ......  ഞാന്‍ എത്ര മാത്രം സന്തോഷത്തോടെയാണ് നിന്നെ ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ ഓടി വന്നത് . എന്നിട്ട നിനക്ക് നല്ലതൊന്നും ചോദിക്കാനില്ലേ?
അവള്‍ :  ഒരു കാര്യം കൂടി ........
അവന്‍ : ചോദിച്ചോളൂ..........
അവള്‍ : ഓഫീസില്‍ എത്ര പെണ്ണുങ്ങള്‍ ഉണ്ട് ???????????????


5 comments:

  1. kollam... ith mini kadhakal akaruth... keep posting in weekz or months...

    ReplyDelete
  2. angu aaloru bhayankaran thanne.....onuu kettipidicchummavekkan thonnunnu.....veendum ezhuthi pandaaramadangatte.....njangaLute vidhi allaathenthu parayaan...

    ReplyDelete
  3. എവിടെ ശമിക്കാന്‍ !
    മിനിക്കഥ കൊള്ളാട്ടോ..

    ReplyDelete
  4. @ശ്യാം ..... അത്ര പ്രതിഭ ഉണ്ടായിട്ടൊന്നും എഴുതുന്നതല്ല........ ചുമ്മാ തോന്നിയപ്പോള്‍ അങ്ങ് എഴുതി എന്നെ ഉള്ളു.... അഭിപ്രായത്തിനു നന്ദി.....
    @കണ്ണന്‍....... ഹ ഹ ഇനിയും ഒന്നും എഴുതാന്‍ തോന്നാതിരിക്കാന്‍ ഈ വാക്കുകള്‍ എന്നും ഒരു പ്രചോദനമായിരിക്കും.........

    @വില്ലെജ്മാന്‍ നന്ദി......

    ReplyDelete